sujith
യുവ കർഷകൻ സുജിത്തിന്റെ ഉള്ളി കൃഷിക്ക് ദെലിമ ജോജോ എം.എൽ.എ. വിത്തു പാകുന്നു

പൂച്ചാക്കൽ: ചൊരിമണലിൽ ചുവന്നുള്ളി വിളയിക്കാൻ യുവകർഷകൻ രംഗത്ത്. സൂര്യകാന്തി പൂക്കൾ വിരിയിച്ച് ശ്രദ്ധേയനായ കഞ്ഞിക്കുഴി പഞ്ചായത്ത് ആറാം വാർഡ് സ്വാമി നികർത്തിൽ എസ്.പി. സുജിത്താണ്

തൈക്കാട്ടുശേരിയിലെ പഞ്ചാരമണലിൽ ഉള്ളി കൃഷിക്ക് വിത്തുപാകിയത്. സ്വകാര്യ കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് സുജിത്ത് കൃഷി ഉപജീവനമാക്കിയത്. തൈക്കാട്ടുശ്ശേരിബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.പ്രമോദിന്റെ നിർദ്ദേശപ്രകാരമാണ് തൈക്കാട്ടുശ്ശരി വാര്യംപറമ്പിൽ ജോസഫ് റോയിയുടെ ഒരേക്കറോളം വരുന്ന ഭൂമിയിൽ ഉള്ളി കൃഷിക്ക് വിത്തു പാകിയത്. ദെലീമ ജോജോ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം പ്രമോദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.വിശ്വംഭരൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.കെ ജനാർദ്ദൻ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ രതി നാരായണൻ, പഞ്ചായത്തംഗം അംബികാ ശശിധരൻ, കൃഷി ഓഫിസർ പിന്റു റോയി, അസി. കൃഷി ഓഫീസർ രാജുമോൻ, എസ്. സോജിത്ത് തുടങ്ങിയവർ പങ്കെടുത്തു.