bjp
ചത്തിയറ പാലം വീതികൂട്ടി പുനർനിർമിക്കണമെന്നാവശ്യപെട്ടു കൊണ്ട് ബിജെപി താമരക്കുളം കിഴക്ക് - പടിഞ്ഞാറ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഓച്ചിറ താമരക്കുളം റോഡ് ഉപരോധം ബിജെപി മാവേലിക്കര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. കെ വി അരുൺ ഉദ്ഘാടനം ചെയ്യുന്നു.

ചാരുംമൂട്: ചത്തിയറ പാലം വീതികൂട്ടി പുനർനിർമിക്കുക , അപകട സൂചനാ ബോർഡുകൾ സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബിജെപി താമരക്കുളം കിഴക്ക് - പടിഞ്ഞാറ് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഓച്ചിറ താമരക്കുളം റോഡ് ഉപരോധിച്ചു. ഉപരോധസമരം ബി ജെ പി മാവേലിക്കര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. കെ വി അരുൺ ഉദ്ഘാടനം ചെയ്തു . കിഴക്കൻ ഏരിയ പ്രസിഡന്റ് പ്രഭകുമാർ മുകളയ്യത്ത് അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം സെക്രട്ടറി പീയുഷ് ചാരുംമൂട്, ജില്ലാ കമ്മിറ്റി അംഗം രാധാകൃഷ്ണൻ ഉണ്ണിത്താൻ, പടിഞ്ഞാറൻ ഏരിയ പ്രസിഡൻറ് സന്തോഷ് ചത്തിയറ, രാജമ്മ ഭാസുരൻ , ദീപക് , ആനന്ദ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ഏരിയ ഭാരവാഹികളായ പ്രകാശ് ചാങ്ങേലേത്ത് , മനോജ്, സുരേഷ് താമരക്കുളം, ശങ്കരൻകുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.