ചെങ്ങന്നൂർ: : ശ്രീബസവേശ്വര ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ
പഠനോപകരണങ്ങൾ നൽകി. ഇരമല്ലിക്കര ഹിന്ദു യു പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ്
പഠനോപകരണങ്ങൾ നൽകിയത്. സ്കൂൾ അങ്കണത്തിൽ ചേർന്ന യോഗത്തിൽ ശ്രീബസവേശ്വര ഫൗണ്ടേഷൻ ചെയർമാൻ അഡ്വ: എ വി അരുൺ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ ഡിവൈഎസ്പി ഡോ: ആർ ജോസ് പഠനോപകരണങ്ങളുടെ വിതരണ ഉദ്ഘാടനം നടത്തി.
ഹെഡ്മിസ്ട്രസ്സ് കെ. ബീന ഉപകരണങ്ങൾ ഏറ്റുവാങ്ങി. ഫൗണ്ടേഷൻ ഭാരവാഹിയായ ജി.വിശാഖൻ മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരായ സുജ ജി.പിള്ള ,എസ്.കൃഷ്ണകുമാരി, ജെ.എസ് ജ്യോതി, പി.ടി.എ പ്രസിഡൻ്റ് അനില കുമാരി, പൂർവ്വ വിദ്യാർത്ഥികളായ സുരേഷ് അംമ്പീരേത്ത്, മഹേഷ് കുമാർ, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി വിജീഷ് മേടയിൽ, ട്രഷറാർ എ ജി സജികുമാർ, എന്നിവർ പ്രസംഗിച്ചു.