uf
എ.പി.ജെ അബ്ദുൾ കലാം സാംസ്‌കാരിക നിലയം മന്ത്രി സജിചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട്: എ.പി.ജെ അബ്ദുൾ കലാം സാംസ്‌കാരിക നിലയം ഉദ്ഘാടനം ചെയ്തു.

ഹരിപ്പാട് നഗരസഭ കൗൺസിലർ അനസ് നസീമിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം ആയിരുന്ന പൊതു ഇടം എന്ന ആശയത്തിൽ നിന്ന് തയ്യാറാക്കിയ സാംസ്കാരി​ക നി​ലയത്തി​ൽ പ്രതിഭാ കേന്ദ്രം, ലൈബ്രറി, സ്പോർട്സ് ക്ലബ്‌, അംഗനവാടി, മുൻസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിനായി ഇൻഫർമേഷൻ സെന്റർ എന്നിവയുണ്ട്. മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം നിർവഹിച്ചു. നഗരസഭ ചെയർമാൻ കെ.എം രാജു അദ്ധ്യക്ഷനായി. ലൈബ്രറി ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്.കൃഷ്ണ കുമാറും അംഗനവാടി ഉദ്ഘാടനം സി. ഡി. എസ് ചെയർപേഴ്സൺ എം. എസ്. വി അംബിക എന്നിവർ നിർവ്വഹിച്ചു. എം. എം അനസ് അലി, വിനു, ടി.തിലകരാജ്, എൻ.സോമൻ, എം. ആർ ഹരികുമാർ, സി. എൻ. എൻ നമ്പി, സി.എസ്.ഉണ്ണിത്താൻ, സി.പ്രസാദ്, സുരേഷ് കുമാർ, പി. എം ചന്ദ്രൻ, കെ.മോഹനൻ,ബിജു മോഹൻ, പ്രമോദ് എന്നിവർ സംസാരിച്ചു