മാവേലിക്കര: സേവാഭാരതി ആലപ്പുഴ ജില്ലാ പ്രതിനിധി സമ്മേളനം ഓൺലൈനായി നടത്തി. കവി വയലാർ ശരത്ചന്ദ്രവർമ്മ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ.സി.ദിലീപ് അദ്ധ്യക്ഷനായി. അൻപത്തിമൂന്ന് യുണിറ്റുകളിൽ നിന്ന് അറുനൂറോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. ഡോ.ശ്രീറാം ശങ്കർ, കെ.പി രാധാക്യഷ്ണൻ, ഒ.കെ.അനിൽ, ആർ.രാജേഷ്, എസ്.ജയകൃഷ്ണൻ, കെ.വി രാജേഷ്, ഗണേഷ് പാളയത്തിൽ, ഗോപൻ ഗോകുലം, പി.ശ്രീജിത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഡോ.സി.ദിലീപ് (പ്രസിഡന്റ്), മുകുന്ദൻകുട്ടി, കെ.വി.ജയകുമാർ, രാധിക, സിന്ധു ആർ.ചന്ദ്രൻ (വൈസ് പ്രസിഡന്റ്), പി.ശ്രീജിത്ത് (ജനറൽ സെക്രട്ടറി), ആർ.രാജേഷ്, കെ.ബൈജു, കെ.വി.രാജേഷ്, ജി.ശ്രീജിത്ത്, അപർണ (സെക്രട്ടറി), ഗണേഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.