ഹരിപ്പാട്: വൃദ്ധയെ കക്കൂസിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കുമാരപുരം എരിക്കാവ് അനിൽ ഭവനത്തിൽ പരേതനായ പങ്കജാക്ഷൻ ഭാര്യ സരോജിനി അമ്മ (79 )ആണ് മരിച്ചത്. വീടിന് സമീപത്തുള്ള കക്കൂസിലാണ് മൃതദേഹം കാണപ്പെട്ടത്. തൃക്കുന്നപ്പുഴ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഫോറൻസിക് സയന്റിഫിക് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് മോർച്ചറിയിൽ.മക്കൾ: അനിൽ ജിത്ത്, അനിതാകുമാരി. മരുമക്കൾ: ലത, രമേശൻ