തുറവൂർ: വയലാർ രാമവർമ്മ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പൽ പട്ടണക്കാട് പഞ്ചായത്ത് അഞ്ചാം വാർഡ് മനയ്ക്കൽ മധുമോഹൻ (56) നിര്യാതനായി. റിട്ട. അദ്ധ്യാപകൻ പരേതനായ ഗോപാലകൃഷ്ണൻ ഉണ്ണിയുടെയും റിട്ട.അദ്ധ്യാപിക സീതക്കുട്ടിയമ്മയുടെയും മകനാണ്. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റായുംയും പട്ടണക്കാട് ഗവ.ഹൈസ്കൂൾ, ചേർത്തല ഗവ.ബോയ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഉമ ഉണ്ണി ( ഇൻഷ്വറൻസ് കമ്പനി ഉദ്യോഗസ്ഥ, എറണാകുളം). മകൾ:കാർത്തിക.