ആലപ്പുഴ: എ.സി റോഡ് നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ ഗതാഗതം വഴി തിരിച്ചുവിടുന്നതിനെക്കുറിച്ച് ഇന്ന് ചേരുന്ന യോഗം തീരുമാനിക്കും.ചെറുപാലങ്ങൾ വീതികൂട്ടി നിർമിക്കാനുള്ള പൈലിംഗ് നടക്കുമ്പോൾ വലിയ ചരക്കുവാഹനങ്ങൾ വരുന്നത് ഗതാഗത തടസം സൃഷ്ടിക്കുന്നത് ഒഴിവാക്കാനാണ് ഗതാഗതം വഴിതിരിച്ചുവിടുന്നത്. പഞ്ചായത്ത് പ്രസിഡന്റുമാരെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരെയും ഉൾപ്പെടുത്തിയാണ് ഇന്ന് ഓൺലൈൻ യോഗം.

ആലപ്പുഴ ഭാഗത്തെ കാനനിർമാണത്തിനും കഴിഞ്ഞ ദിവസം തുടക്കമായിരുന്നു. കളർകോട് ചെറിയപാലത്തിൽ നിന്ന് കളർകോട് ഭാഗത്തേക്കുള്ള നിർമാണമാണ് ആരംഭിച്ചത്. പെരുന്ന ഭാഗത്തുനിന്നുള്ള കാന നിർമാണം നേരത്തെ തുടങ്ങിയിരുന്നു. പാറയ്ക്കൽ കലുങ്കിന് സമീപവും വേഴപ്രയിലും കാന നിർമാണം നടക്കുന്നുണ്ട്. പെരുന്ന ഒന്നാംപാലം, പൊങ്ങ, പള്ളിക്കൂട്ടുമ്മ, നെടുമുടി മാധവശേരി പാലങ്ങൾ വീതി കൂട്ടി നിർമിക്കാൻ പൈലിംഗ് നട

ന്നുവരികയാണ്.