ആലപ്പുഴ: പെഗാസസ് സോഫ്ട് വെയർ ഉപയോഗിച്ച് നിയമവിരുദ്ധമായി ഫോൺ ചോർത്തിയ നടപടിയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. പ്രതിഷേധ പരിപാടി ജില്ലാ സെക്രട്ടറി അഡ്വ. ആർ രാഹുൽ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ജി.ശ്രീജിത്ത് അദ്ധ്യക്ഷനായി.