അമ്പലപ്പുഴ: പുന്നപ്രയിൽ മൊബൈൽ ഫോൺ ഷോപ്പിൽ നിന്ന് ആറ് ഫോണുകളും ഒരു ടാബും കവർന്നു. പുന്നപ്ര തെക്ക് പഞ്ചായത്തിലെ ഹാഫിയത്ത് വയർ ഫ്രീ കമ്യണിക്കേഷനിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. ഇന്നലെ രാവിലെ ഉടമ കട തുറക്കാനെത്തിയപ്പോഴാണ് ഷട്ടർ തുറന്ന് മോഷ്ടാക്കൾ അകത്തു കടന്ന വിവരമറിയുന്നത്. 1.10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കടഉടമ സുധീർ പുന്നപ്ര പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വിരലടയാള വിദഗ്ധരായ വിനോദ് കുമാർ, സുബാഷ് ,ജോബി എന്നിവർ സ്ഥലത്ത് എത്തി പരിശോധന നടത്തി . പുന്നപ്ര പൊലീസ് സി.സി ടിവി പരിശോധിച്ചെങ്കിലും മോഷ്ടാക്കളുടെ മുഖം വ്യക്തമാകാത്തതിനെ തുടർന്ന് ഹാർഡ് ഡിസ്ക്ക് ശാസ്ത്രീയ പരിശോധനക്കായി മാറ്റി .