അമ്പലപ്പുഴ: ജില്ലയിൽ ആദ്യമായി കിടപ്പ് രോഗികൾക്ക് വീടുകളിലെത്തി കൊവിഡ് വാക്സിൻ നൽകി തകഴി പഞ്ചായത്ത് പേരെടുത്തു. ഇന്നലെയാണ് തുടക്കമായത്.
പഞ്ചായത്തിൽ 60 ഓളം കിടപ്പ് രോഗികളുണ്ട്. ആശുപത്രിയിലെത്തി വാക്സിനെടുക്കാൻ കഴിയാത്ത ഇവർക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വീടുകളിലെത്തിയാണ് വാക്സിൻ നൽകുന്നത്. രണ്ടു ദിവസം കൊണ്ട് വാക്സിൻ വിതരണം പൂർത്തിയാക്കുമെന്ന് മെഡിക്കൽ ഓഫീസർ ഡോ.ഷിബു സുകുമാരൻ പറഞ്ഞു. മാതൃകാപരമായ പ്രവർത്തനമാണ് തകഴി ആശുപത്രിയിൽ നടക്കുന്നതെന്ന് തകഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.അജയകുമാർ പറഞ്ഞു.പഞ്ചായത്തംഗങ്ങളായ ജയചന്ദ്രൻ കലാങ്കേരി, റീന, മഞ്ജു വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.