photo
മഹാത്മഗാന്ധി യുണിവേഴ്സിറ്റി എം.ബി.എ പരീക്ഷയിൽ റാങ്ക് ജേതാവ് സുരഭി ഉദയകുമാറിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉപഹാരം നൽകി ആദരിക്കുന്നു

ആലപ്പുഴ: കുപ്പപ്പുറം ഗവ. ഹൈസ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെ ആദരിക്കലും സ്മാർട്ട് ഫോൺ വിതരണവും നടന്നു. തുടർച്ചയായി 15-ാം തവണയും നൂറ് ശതമാനം വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. മഹാത്മഗാന്ധി യുണിവേഴ്സിറ്റിയിലെ എം.ബി.എ പരീക്ഷ റാങ്ക് ജേതാവ് സുരഭി ഉദയകുമാറിനെ ഉപഹാരം നൽകി ആദരിച്ചു. പി.ടി.എ പ്രസിഡന്റ് സുനിൽ പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. സ്മാർട്ട് ഫോൺ വിതരണം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമേഴ്സൻ പ്രിയ നിർവഹിച്ചു. വിജയികൾക്കുള്ള കാഷ് അവാർഡ് വിതരണവും മൊമന്റോയും ജില്ലാ പഞ്ചായത്ത് അംഗം ഗീതാബാബു നിർവഹിച്ചു. കൈനകരി പഞ്ചായത്ത് അംഗം ശാലിനി, ഹെഡ്മാസ്റ്റർ പി.അജിത്കുമാർ, സീനിയർ അസി. ജാൻസി ബിയാഭിഷ്, പുഷ്പാരാജൻ, റോബർട്ട് മൈക്കിൾ എന്നിവർ സംസാരിച്ചു.