അമ്പലപ്പുഴ: ആർ.എസ്.പി നേതാവ് എൻ. ശ്രീകണ്ഠൻ നായരുടെ മുപ്പത്തിയെട്ടാം ചരമവാർഷിക ദിനത്തിൽ ആർ.എസ്.പി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.സംസ്ഥാന സെക്രട്ടേറിയറ്റംഗം ബി. രാജശേഖരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഡ്വ. കെ .സണ്ണിക്കുട്ടി അദ്ധ്യക്ഷതവഹിച്ചു .പി. ജി. പ്രസന്നകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. എസ് .എസ് .ജോളി, അനിൽ ബി.കളത്തിൽ ,എൻ.ഗോവിന്ദൻ നമ്പൂതിരി ,സി.രാജലക്ഷ്മി ,പി.രാമചന്ദ്രൻ, ആർ.മോഹനൻ ,സി.എസ് .രമേശൻ, പി.മോഹനൻ എന്നിവർ സംസാരിച്ചു.