ആലപ്പുഴ: ലക്ഷദ്വീപ് ജനങ്ങളുടെ ആശങ്ക അകറ്റാനും ജനപ്രതിനിധികൾക്ക് ലക്ഷദ്വീപിലേക്ക് പോകുവാൻ അനുവാദം നൽകാനും കേന്ദ്ര സർക്കാർ ഇടപെടണമെന്ന് എ.എം.ആരിഫ് എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു.
തദ്ദേശീയ ജനതയുടെ വികാരത്തെ അവഗണിച്ചു ലക്ഷദ്വീപ് ഭരണകൂടം ഏകപക്ഷീയമായും ജനാധിപത്യവിരുദ്ധമായും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു.
ദ്വീപിലേക്ക് കടക്കുന്നതിന് പുറത്തുനിന്നും വരുന്ന തൊഴിലാളികൾക്ക് ബാധകമായ ചട്ടങ്ങൾ എം.പി മാർക്കും നിർബന്ധമാക്കിയത് ജനപ്രതിനിധികളുടെ അവകാശം ലംഘിച്ചിക്കുന്നതാണെന്നും എം.പി ആരോപിച്ചു.