flower
നഗരത്തിലെ കനാലുകളിൽ ഒഴുകുന്ന പൂന്തോട്ടത്തിലെ പൂ കൃഷി എച്ച് സലാം എം എൽ എ ഉദ്‌ഘാടനം ചെയ്യുന്നു

ആലപ്പുഴ : ഓണത്തിന് വിളവെടുക്കാൻ പാകത്തിൽ ആലപ്പുഴ നഗരത്തിലെ കനാലുകളിൽ ഒഴുകുന്ന പൂന്തോട്ടത്തിലെ കൃഷി ആരംഭിച്ചു . നഗരത്തിന്റെ മുഖഛായ മാറ്റി സഞ്ചാരികളെ ആകർഷിക്കാൻ വേണ്ടിയാണ് നഗരസഭയുടെ നേതൃത്വത്തിലുള്ള പൂ കൃഷി . എച്ച് സലാം എം.എൽ.എ കൃഷി ഉദ്‌ഘാടനം ചെയ്തു . നഗരസഭാ ചെയർപേഴ്സൺ സൗമ്യാ രാജ് , വൈസ് ചെയർമാൻ പി എസ് എം ഹുസൈൻ , സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷരായ ബിന്ദു തോമസ് , ബീനാ രമേശ് , എ ഷാനവാസ് , ആർ വിനീത , കെ ബാബു, കക്ഷി നേതാക്കളായ ഡി.പി മധു , സലിം മുല്ലാത്ത് , ആർ.രതീഷ് തുടങ്ങിയവർ പങ്കെടുത്തു . ഓണ സീസൺ മുന്നിൽ കണ്ട് ആദ്യഘട്ടത്തിൽ ബന്ദിപ്പൂവ് കൃഷിയാണ് ആരംഭിച്ചത്. പിന്നീട് സൂര്യകാന്തിയും പച്ചക്കറിയും കൃഷി ചെയ്യാനാണ് പദ്ധതി. കഞ്ഞിക്കുഴിയിലെ ചൊരി മണലിൽ സൂര്യകാന്തി വിരിയിച്ച യുവ കർഷകരായ സുജിത്തിനും അജിത്തിനുമാണ് കൃഷിയുടെ മേൽനോട്ടം .