ആലപ്പുഴ: എസ്.എസ്.എൽ.സി പരീക്ഷയിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ നഗരത്തിലെ 11 സ്ക്കൂളുകളുടെ പ്രധാന അദ്ധ്യാപകരെ നഗരസഭയുടെ നേതൃത്വത്തിൽ ആദരിച്ചു. നഗരസഭ അങ്കണത്തിൽ നടന്ന ചടങ്ങ് എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു.
നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ആർ. വിനീത സ്വാഗതം പറഞ്ഞു. എസ്. ഡി.വി.ജി.എച്ച്.എസ്, സെന്റ് മൈക്കിൾസ് എച്ച് .എസ്, തത്തംപള്ളി എച്ച്.എസ്, ലിയോ തിർട്ടീന്ത് എച്ച്.എസ്.എസ്, സെന്റ് മേരീസ് എച്ച്.എസ്.എസ്, സെന്റ് ജോസഫ്സ് ജി.എച്ച്.എസ്, ഗവ.മുഹമ്മദൻസ് ജി.എച്ച്.എസ്, ടി.ഡി.എച്ച്.എസ്.എസ്, ഗവ.ജി.എച്ച്.എസ്, സെന്റ് ആന്റണീസ് ജി.എച്ച്.എസ്, ഗവ.വി. എച്ച്.എസ് അര്യാട്, സെന്റ് തോമസ് എച്ച്.എസ് തുമ്പോളി എന്നീ സ്ക്കൂളുകളിലെ പ്രഥമാദ്ധ്യാപകരാണ് ആദരം ഏറ്റുവാങ്ങിയത്. നഗരസഭ വൈസ് ചെയർമാൻ പി. എസ്.എം ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ബിന്ദു തോമസ്, എ. ഷാനവാസ്, ബീന രമേശ്, കെ ബാബു, കൗൺസിലർമാരായ എം.ആർ പ്രേം , എ.എസ് കവിത, ഡി.പി മധു , അഡ്വ. റിഗോ രാജു, ഹരികൃഷ്ണൻ, സതീദേവി എംജി, നസീർ പുന്നയ്ക്കൽ, സലിം മുല്ലാത്ത്, രതീഷ്
എന്നിവർ സംസാരിച്ചു. സെക്രട്ടറി നീതുലാൽ നന്ദി പറഞ്ഞു.