മാവേലിക്കര: ഓൺ​ലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികളെ കണ്ടെത്തി സഹായിക്കുന്ന പദ്ധതിയുമായി തെക്കേക്കര പല്ലാരിമംഗലം കൊക്കാട്ട് ജി.കൃഷ്ണപിള്ള ഗ്രന്ഥശാലയും. അർഹരായ നാല് വിദ്യാർഥികൾക്ക് സഹായം നൽകിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഗ്രന്ഥശാലയിൽ നടന്ന ചടങ്ങിൽ എം.എസ് അരുൺ​കുമാർ എം.എൽ.എ മൊബൈലുകൾ വിതരണം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ.മധുസൂദനൻ അദ്ധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺ​സിലംഗം പി.അജിത്ത്, താലൂക്ക് ലൈബ്രറി കൗൺ​സിലംഗം പ്രൊഫ.ടി.എം സുകുമാരബാബു, ബിജു വർഗീസ്, ഗോപകുമാർ വാത്തികുളം എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.