മാവേലിക്കര: ഭരണിക്കാവ് കുറത്തികാട് പാലത്തിന്റെ വശങ്ങളിൽ അപകരമാം വിധം വളർന്നുനിന്ന കാട് സാന്ത്വനം പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വെട്ടിത്തെളിച്ചു. കാട് വളർന്നതിനാൽ ഇവിടെ മാലിന്യങ്ങൾ തള്ളുന്ന ഇടമായി മാറുകയും പരിസരവാസികൾക്കും യാത്രക്കാർക്കും അസഹനീയമാം വിധത്തിൽ ദുർഗന്ധം ഉണ്ടാകുകയും കൊതുകുശല്യം രൂക്ഷമാകുകയും ചെയ്തിരുന്നു. അപകടങ്ങളും ഇവിടെ പതിവായിരുന്നു. സാന്ത്വനം സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി, വൈസ് പ്രസിഡന്റ് രവി മാമ്പറ, ഗോപാലകൃഷ്ണൻ, ജിബി സി.കുറുപ്പ്, അഭിമന്യു അല്ലൂസ്, ശശി അച്ചുതൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം നടത്തിയത്.