മാവേലിക്കര: എ.എ.വൈ.എഫ് മാങ്കാകുഴി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ മാവേലിക്കര ജില്ലാ ആശുപത്രിയിൽ കോഫീ ബൂത്ത് സ്ഥാപിച്ചു. ജില്ലാ സെക്രട്ടറി ടി​.ടി​ജിസ്‌മോൻ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ജിതേഷിന് കോഫി കൈമാറി ഉദ്ഘാടനം നിർവഹിച്ചു. എ.എ.വൈ.എഫ് മണ്ഡലം സെക്രട്ടറി എസ്.അംജാത്, സി.പി. ഐ മണ്ഡലം സെക്രട്ടറി എം.ഡി.ശ്രീകുമാര്‍, സെക്രട്ടറിയേറ്റ് അംഗം രാഗേഷ്, വെട്ടിയാർ എൽ.സി.സെക്രട്ടറി ശിവദാസൻ, കൃഷ്ണപ്രസാദ്, ഷെഫിൻ, അല്‍സാം, ഷെലിൻ, രഞ്ജിത്ത്, ഇർഷാദ് തുടങ്ങിയവർ പങ്കെടുത്തു.