മാവേലിക്കര: താലൂക്ക് ലീഗൽ സർവീസസ് അതോറിട്ടി​യുടെയും വനിതാ സെല്ലിന്റെയും ആഭിമുഖ്യത്തിൽ മാവേലിക്കര കോളേജ് ഒഫ് അപ്ലൈഡ് സയൻസിൽ വിദ്യാർഥികൾക്കുവേണ്ടി സ്ത്രീധനവിരുദ്ധ ബോധന ക്ലാസ് സംഘടിപ്പിച്ചു. മാവേലിക്കര സബ് ജഡ്ജി മിനിമോൾ.എഫ് ഓൺലൈനിൽ ബോധന ക്ലാസിന്റെ ഉദ്ഘാടനം നിർവഹിച്ചു. അഡ്വ.കെ.സുരേഷ് കുമാർ സ്ത്രീധനവിരുദ്ധ നിയമത്തെ സംബന്ധിച്ച് ക്ലാസ് എടുത്തു. കോളേജ് ഇലക്ട്രോണിക്സ് വിഭാഗം മേധാവി സതീഷ് വർഗീസ് അദ്ധ്യക്ഷനായി. താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റി സെക്രട്ടറി ആർ.സുരേഷ് കുമാർ സ്വാഗതം പറഞ്ഞു.