മുതുകുളം: പുതിയവിള ദേശാഭിമാനി ലൈബ്രറി ആൻഡ് റീഡിംഗ് റൂമി​ന്റെ ആഭിമുഖ്യത്തിൽ വെബിനാർ സംഘടിപ്പിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ സ്‌നേഹഗാഥ സ്ത്രീ സുരക്ഷാ കാമ്പയിനി​ന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഡി.അംബുജാക്ഷി ഉദ്ഘാടനം ചെയ്തു.
ലൈബ്രറി വൈസ് പ്രസിഡണ്ട് ഇ. ശ്രീകൃഷ്ണ കുമാരിപിള്ള അധ്യക്ഷത വഹിച്ചു. അഡ്വ. ഡി.ലില്ലി വിഷയം അവതരിപ്പിച്ചു . നേതൃ സമിതി കൺവീനർ എം. രാജഗോപാൽ പാൽ, എ. ശ്രീലേഖ,എൽ. രാജലക്ഷ്മി, എസ്. രാജേഷ്, എസ്.സുരേഷ് കുമാർ, കെ.എസ്. ഷെല്ലി, വി. അനിൽ ബോസ് എന്നിവർ സംസാരിച്ചു.