ചാരുംമൂട്: നൂറനാട് പടനിലം സ്കൂളിലെ ഫണ്ട് തിരിമറിയിൽ സിപിഎം നേതാക്കൾക്കെതിരെ പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം. വി. ഗോപകുമാർ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
നുറനാട് പടനിലം സ്കൂളിൽ 2001 മുതൽ നടന്ന നിയമനങ്ങളിലെ അഴിമതികൾ, ഭരണ സമിതിയുടെ അനധികൃത സാമ്പത്തിക ഇടപാടുകൾ, പ്ലസ് ടു അഡ്മിഷനിലെ തലവരി പണപിരിവ് തുടങ്ങിയ അഴിമതികളെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണം. കാലാവധി കഴിഞ്ഞ ഭരണസമിതിയെ അടിയന്തരമായി പിരിച്ച് വിട്ട് അഡ്ഹോക്ക് കമ്മറ്റിയെ ചുമതല ഏൽപിക്കണമെന്നും, ഭരണ സമിതിയിലേക്ക് അടിയന്തിരമായി തിരഞ്ഞെടുപ്പ് നടത്തണം. നിയമനടപടികൾ ഉണ്ടായില്ലെങ്കിൽ ശക്തമാ।യ സമരത്തിന് ബി.ജെ.പി നേതൃത്വം നൽകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.