ചാരുംമൂട് : ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് താമരക്കുളം പേരൂർകാരാഴ്മ അഞ്ചാം വാർഡിൽ നിന്നും
എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ബി ജെ പി താമരക്കുളം അഞ്ചാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. വാർഡ് കൺവീനറും ബിജെപി മാവേലിക്കര നിയോജക മണ്ഡലം സെക്രട്ടറിയുമായ പിയൂഷ് ചാരുംമൂടിന്റെ അധ്യക്ഷതയിൽ കൂടിയ അനുമോദന യോഗത്തിൽ താമരക്കുളം ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാൻഡിംഗ് ചെയർപേഴ്സണും
അഞ്ചാം വാർഡ് മെമ്പറുമായ ദീപ ജ്യോതിഷ് അവാർഡുകൾ വിതരണം ചെയ്തു. യുവമോർച്ച മാവേലിക്കര നിയോജക മണ്ഡലം ട്രഷറർ വിഷ്ണു മുഖ്യപ്രഭാഷണം നടത്തി. വാർഡ് ജോയിന്റ് കൺവീനർ ഹരീഷ് പ്രശാന്തൻ , ജ്യോതിഷ് ബാലൻ, ജഗദീശൻ തുടങ്ങിയവർ സംസാരിച്ചു.