pada
പടനിലം ഹയർ സെക്കണ്ടറി സ്കൂൾ ഭരണസമിതി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി നൂറനാട് പഞ്ചായത്ത് കമ്മിറ്റി നടത്തിയ സ്കൂൾ ഉപരോധം ബിജെപി നിയോജകമണ്ഡലം പ്രസിഡൻറ് അഡ്വക്കേറ്റ് കെ കെ അനൂപ് ഉദ്ഘാടനം ചെയ്യുന്നു.

ചാരുംമൂട് : നൂറനാട് പടനിലം സ്കൂളിലെ ഫണ്ട് തിരിമറി പുറത്ത് വന്ന സാഹചര്യത്തി​ൽ കാലാവധി കഴിഞ്ഞ ഭരണസമിതിയെ അടിയന്തരമായി പിരിച്ച് വിട്ട് അഡ്ഹോക്ക് കമ്മി​റ്റിയെ ചുമതല ഏൽപിക്കണമെന്നും ഭരണ സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് ബിജെപി നൂറനാട് പഞ്ചായത്ത് കമ്മറ്റി പടനിലം ഹയർ സെക്കൻഡറി സ്കൂൾ ഉപരോധിച്ചു.

ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ കെ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു.

2001 മുതൽ നടന്ന നിയമനങ്ങളിലെ അഴിമതികൾ, ഭരണ സമിതിയുടെ അനധികൃത സാമ്പത്തിക ഇടപാടുകൾ, പ്ലസ്ടു അഡ്മിഷനിലെ തലവരിപണപിരിവ് തുടങ്ങിയ അഴിമതികളെ കുറിച്ച് വിജിലൻസ് അന്വേഷിക്കണമെന്നും കുറ്റക്കാരെ തുറുങ്കിൽ അടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കർഷക മോർച്ച ജില്ല ട്രഷറർ പി.കെ.ഗോപാലകൃഷ്ണ കുറുപ്പ്, നൂറനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സ്റ്റാലിൻ കുമാർ ,

ജനറൽ സെക്രട്ടറി പരമേശ്വരൻ പിള്ള , എൻ.ആർ.ഐ സെൽ നിയോജക മണ്ഡലം കൺവീനർ അശോക് ബാബു, മണ്ഡലം കമ്മിറ്റി അംഗമായ രാമകൃഷ്ണപിള്ള , ഗ്രാമ പഞ്ചായത്തംഗം ആർ.വിഷ്ണു,സന്തോഷ് ബാബു, വിജയൻപ്പിളള, ബിനു, രാജേഷ്, സുരേഷ് പാലമേൽ എന്നിവർ സംസാരിച്ചു.