ambala
റെഡ് ക്രോസ് സൊസൈറ്റി അലപ്പുഴ ശാഖ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് നൽകിയ രണ്ട് വെന്റിലേറ്ററുകൾ ആശുപത്രി സൂപ്രണ്ട് ഡോ.ആർ.വി. രാംലാലിന് എച്ച്.സലാം എം .എൽ .എ കൈമാറുന്നു

അമ്പലപ്പുഴ: റെഡ് ക്രോസ് സൊസൈറ്റി അലപ്പുഴ ശാഖ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് രണ്ട് വെന്റിലേറ്ററുകൾ നൽകി. ആശുപത്രി സൂപ്രണ്ട് ഡോ.ആർ .വി. രാംലാലിന് എച്ച്.സലാം എം .എൽ .എ ഇവ കൈമാറി.

കൊവിഡ് കാലത്തുൾപ്പടെ ജനങ്ങൾക്ക് സഹായമെത്തിക്കുന്ന ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണന്ന് എം .എൽ .എ പറഞ്ഞു.മൂന്ന് ലക്ഷം രൂപ വീതം വിലവരുന്ന രണ്ട് വെന്റിലേറ്ററുകളാണ് റെഡ് ക്രോസ് സൊസൈറ്റി നൽകിയത്. ആലപ്പുഴ ശങ്കേഴ്സ് ലാബ് കോൺഫറൻസ് ഹാളിൽ ചേർന്ന ചടങ്ങിൽ സൊസൈറ്റി ജില്ലാ ചെയർമാൻ ഡോ. മണികുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജി .പത്മകുമാർ, ജില്ലാ സെക്രട്ടറി മുഹമ്മദ് റാഫി, ട്രഷറർ എ. എൻ. പുരം ശിവകുമാർ, ഹബീബ് തയ്യിൽ എന്നിവർ സംസാരിച്ചു. വൈസ് ചെയർമാൻ ഐസക് മഡോണ സ്വാഗതം പറഞ്ഞു.