അമ്പലപ്പുഴ: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ(സി .ഐ .ടി .യു) അമ്പലപ്പുഴ- കുട്ടനാട് ഏരിയ സമ്മേളനം എച്ച് .സലാം എം .എൽ. എ ഉദ്ഘാടനം ചെയ്തു.അമ്പലപ്പുഴ സർവ്വീസ് സഹകരണ സംഘം ആഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ പ്രസിഡന്റ് കുരുവിള തോമസ് അധ്യക്ഷത വഹിച്ചു.അരുൺകുമാർ രക്തസാക്ഷി പ്രമേയവും എബി അനുശോചന പ്രമേയവും അവതരിപ്പിച്ചു. സെക്രട്ടറി ബി. ശ്രീകുമാർ പ്രവർത്തന റിപ്പോർട്ടും, ഡി.ബാബു സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി പി .യു. ശാന്താറാം, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം അപ്പുക്കുട്ടൻ, അനിൽകുമാർ, സോണിയ ഉണ്ണികൃഷ്ണൻ, എന്നിവർ സംസാരിച്ചു.ബി. ശ്രീകുമാർ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ് കുരവിള തോമസ്(പ്രസിഡന്റ്), അനിൽകുമാർ, സോണിയ ഉണ്ണിക്കൃഷ്ണൻ (വൈസ് പ്രസിഡന്റുമാർ), ബി. ശ്രീകുമാർ (സെക്രട്ടറി), പ്രഭുത്തമൻ, സജീവ് (ജോയിന്റ് സെക്രട്ടറിമാർ), സജീഷ് ജിത്ത് (ട്രഷറർ).