ആലപ്പുഴ: സ്ത്രീപീഡന പരാതി ഒത്തു തീർക്കാൻ മന്ത്രി എ.കെ.ശശീന്ദ്രൻ നേരിട്ടു നടത്തിയ ഇടപെടൽ സത്യപ്രതിജ്ഞാലംഘനമാണെന്ന് ഫോർവേഡ് ബ്ലോക്ക്. പീഡന പരാതി അറിഞ്ഞില്ലെന്ന മന്ത്രിയുടെ വെളിപ്പെടുത്തൽ സത്യമല്ലെന്ന്‌ ഫോൺ സംഭാഷണത്തിൽ വ്യക്തമായതോടെ മന്ത്രി സ്ഥാനത്തു തുടരാൻ എ.കെ.ശശീന്ദ്രന് അർഹത നഷ്ടമായെന്ന് യോഗം അഭിപ്രായപ്പെട്ടു. ജില്ലാ സെക്രട്ടറി കളത്തിൽ വിജയൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. പ്രസാദ് അത്തിത്തറ, ഹരിപ്പാട് എൻ.കെ.വിദ്യാധരൻ, രാജു സ്വാമി തുടങ്ങിയവർ സംസാരിച്ചു.