ആലപ്പുഴ: ആഘോഷങ്ങൾ ഒഴിവാക്കി വിശ്വാസികൾ ബലിപ്പെരുന്നാൾ ആഘോഷിച്ചു.
പള്ളികളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 40 പേർക്ക് മാത്രമായിരുന്നു നമസ്കാരത്തിന് പ്രവേശനം . അതിരാവിലെ മുതൽ നമസ്ക്കാരത്തിനുള്ള സൗകര്യങ്ങൾ പള്ളികളിൽ ഏർപ്പെടുത്തി. അകലം പാലിച്ചായിരുന്നു നമസ്ക്കാരം. ഹസ്തദാനം, ആലിംഗനം എന്നിവ ഒഴിവാക്കാൻ പ്രത്യേക നിർദ്ദേശമുണ്ടായിരുന്നു.
ഭക്ഷണ വിതരണം, ഭക്ഷ്യക്കിറ്റ് വിതരണം, സാമ്പത്തിക സഹായം വിതരണം, ആരോഗ്യ പ്രവർത്തകരെ ആദരിക്കൽ, ഈദ്മീറ്റ് തുടങ്ങിവയും പെരുന്നാളിനോടനുബന്ധിച്ച് നടന്നു.