പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് ഏഴാംവാർഡിലെ മിർസാദ് റോഡും വടുതല ജമാഅത്ത് കാട്ടുപുറം റോഡും പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടു അരൂക്കുറ്റി മണ്ഡലംകോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജാഥ നടത്തി. തൈക്കാട്ടുശേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ജനറൽസെക്രട്ടറി എൻ.എം ബഷീർ പതാക കൈമാറി ഉദ്ഘാടനംചെയ്തു. സമാപന സമ്മേളനം ഡി.സി.സി മെമ്പർ മുഹമ്മദ് നസീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.എസ് സത്താർ അധ്യക്ഷത വഹിച്ചു. അരുക്കൂറ്റി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഷറഫ് വെള്ളേഴത്ത്, നേതാക്കളായ ഇ.കെ കുഞ്ഞപ്പൻ, റഹ്മത്തുല്ല, പ്രതാപൻ, മുഹമ്മദ് കുഞ്ഞ്,സാബു, നൗഫൽ മുളക്കൻ, അഷറഫ്, നസീർ, സിറാജ് തുടങ്ങിയവർ നേതൃത്വം നൽകി.