a
ഒളിംപിക്സ് ആരംഭത്തോടനുബന്ധിച്ച് ചിയർ ഫോർ ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ ദീപശിഖാ പ്രയാണം ദീപശിഖ കൈമാറി എം.എസ്.അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര: ഒളിംപിക്സ് ആരംഭത്തോടനുബന്ധിച്ച് ചിയർ ഫോർ ഇന്ത്യ കാമ്പയിന്റെ ഭാഗമായി ജില്ലാ ഒളിംപിക്സ് അസോസിയേഷന്റെയും ജില്ലാ വടംവലി അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ മാവേലിക്കരയിൽ നടത്തിയ ദീപശിഖാ പ്രയാണം ദീപശിഖ കൈമാറി എം.എസ്.അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വടംവലി അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജോൺ കെ. മാത്യു അദ്ധ്യക്ഷനായി. ജില്ലാ ഒളിംപിക്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് സന്തോഷ് കൊച്ചുപറമ്പിൽ, ജില്ലാ നെറ്റ്ബാൾ അസോസിയേഷൻ പ്രസിഡന്റ് സുനിൽ കൊപ്പാറേത്ത്, വടംവലി അസോസിയേഷൻ സെക്രട്ടറി എസ്.കെ.സുരേഷ്‌കുമാർ, രഞ്ചു സഖറിയ, നിഷാന്ത് എസ്.നായർ, ഗോപീകൃഷ്ണൻ, ജോസഫ് ജോർജ്, എൻ.ജി. ശിവശങ്കർ, ആർ.അരുൺ കുമാർ എന്നിവർ സംസാരിച്ചു.