anandaraj
മാവേലിക്കര എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ട എം.എസ് അരുൺകുമാറിനെ വോയ്സ് ഓഫ് കല്ലിമേൽ ട്രസ്റ്റ് ബ്ലഡ് ഡോണേഴ്സ് ഫോറം രക്ഷാധികാരി ഡോ.എ.വി ആനന്ദരാജ് അനുമോദിക്കുന്നു

മാവേലിക്കര : എം.എസ്.അരുൺകുമാർ എം.എൽ.എയ്ക്ക് വോയിസ്‌ ഓഫ്‌ കല്ലിമേൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. വോയ്സ് ഓഫ് കല്ലിമേൽ ട്രസ്റ്റ് ബ്ലഡ് ഡോണേഴ്സ് ഫോറം രക്ഷാധികാരി ഡോ.എ.വി.ആനന്ദരാജ് എം.എൽ.എയെ പൊന്നാട അണിയിച്ച് ഫലകം കൈമാറി. ധനസഹായ വിതരണവും അനുമോദന ചടങ്ങുകളും എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിർദ്ധനരായ കുട്ടികൾക്കുള്ള മൊബൈൽ ഫോൺ വിതരണവും നടന്നു. 32 വർഷക്കാലം സൈനിക സേവനം അനുഷ്ഠിച്ച സുബേദാർ മേജർ പ്രദീപ്‌ കുമാർ, 25 വർഷക്കാലമായി ഫോട്ടോഗ്രാഫിരംഗത്ത് പ്രവർത്തിക്കുന്ന ഷിജി നിറം, ബ്ലഡ്‌ ബാങ്ക്‌ മാവേലിക്കര (ബി. ബി.എം) പ്രതിനിധി ഫെബിൻ ഡേവിഡ്‌, എന്നിവരെ ആദരിച്ചു. ചടങ്ങിൽ ഡോ.എ.വി.ആനന്ദരാജ്‌ അദ്ധ്യക്ഷത വഹിച്ചു. കല്ലിമേൽ ഓർത്തഡോക്സ്‌ ചർച്ച്‌ വികാരി റവ. ഫാ. ഷിജി കോശി അനുഗ്രഹ പ്രഭാഷണം നടത്തി. തഴക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീബാ സതീഷ്‌ , വോയിസ്‌ ഓഫ്‌ കല്ലിമേൽ ജനറൽ സെക്രട്ടറി ജയപ്രകാശ്‌ ആമ്പാടി , മോളി ഡാനിയൽ, സാംജി, റിനു വർഗ്ഗീസ്‌, ഷിനി തോമസ്‌ എന്നിവർ പ്രസംഗിച്ചു.