ആലപ്പുഴ: ഒളിംപിക്സ് കായികമേള വിളംബരം ചെയ്ത് ഇന്ന് നഗരത്തിൽ ദീപശിഖ പ്രയാണവും ദീപസന്ധ്യയും നടക്കും. ആലപ്പുഴ നഗരസഭയും ജില്ലാ സ്പോർട്സ് കൗൺസിലുമാണ് സംഘാടകർ. വൈകിട്ട് 3ന് തുമ്പോളി പളളിക്ക് സമീപത്ത് ചേരുന്ന യോഗത്തിൽ നഗരസഭ അദ്ധ്യക്ഷ സൗമ്യരാജിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ കളക്ടർ എ.അലക്സാണ്ടർ ദീപശിഖാ പ്രയാണം ഫ്ലാഗ് ഒഫ് ചെയ്യും. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അർജുന പി.ജെ. ജോസഫ് ദീപശിഖ തെളിക്കും. ഒളിമ്പ്യൻ മനോജ് ലാൽ ദീപശിഖ ഏറ്റുവാങ്ങും.

നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ സ്വാഗതം പറയും. തുടർന്ന് നഗരം ചുറ്റി നീങ്ങുന്ന ദീപശിഖ പ്രയാണം നഗരത്തിന്റെ തെക്കേ അതിരായ കളർകോട് വഴി നഗരസഭ ഓഫീസിലെത്തും. ഒളിമ്പ്യൻ അനിൽ കുമാറിൽ നിന്നു നഗരസഭ അദ്ധ്യക്ഷ ദീപശിഖ സ്വീകരിച്ച് നഗരസഭ അങ്കണത്തിൽ സ്ഥാപിക്കും. ഒളിമ്പ്യന്മാരായ അനിൽകുമാറിനും മനോജ് ലാലിനേയും നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് ആദരിക്കും. ലിയോ അത് ലറ്റിക് അക്കാദമിയുടെ കായിക താരങ്ങൾ പ്രയാണത്തിൽ അണിനിരക്കും. സ്ഥിരം സമിതി അദ്ധ്യക്ഷരായ ബീന രമേശ്, ബിന്ദു തോമസ്, കെ.ബാബു, എ.ഷാനവാസ്, ആർ.വിനീത, വിവിധ കക്ഷി നേതാക്കളായ എം.ആർ. പ്രേം, ഡി.പി. മധു, റീഗോ രാജു, എം.ജി.സതീദേവി, നസീർ പുന്നയ്ക്കൽ, ഹരി കൃഷ്ണൻ, രതീഷ്, സലിം മുല്ലാത്ത് കൗൺസിലർമാരായ എ.എസ്.കവിത, ലിന്റ ഫ്രാൻസിസ്, നഗരസഭ സെക്രട്ടറി നീതുലാൽ, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം കെ.കെ. പ്രതാപ്, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി എൻ. പ്രദീപ് കുമാർ, വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണു , എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ പി.കെ. ഉമാനാഥൻ, ടി.കെ അനിൽ, അഡ്വ.കുര്യൻ ജെയിംസ്, ടി.ജയമോഹൻ, ജിത ശ്രീ എന്നിവർ പങ്കെടുക്കും.