bdb
എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയനിലെ പുതുതായി രൂപികരിച്ച ഡോ.പൽപ്പു സ്മാരക ശാഖാ നമ്പർ 6456 പത്തിയൂരിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കേറ്റ് ശാഖാ അഡ്മിനിസ്ട്രേറ്റീവ് ഭാരവാഹികൾക്ക് യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ കൈമാറുന്നു.

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയനിലെ പത്തിയൂർകിഴക്ക് 1264-ാം നമ്പർ ശാഖ വിഭജിച്ചു. ശാഖയി​ലെ മലയിൽമുക്ക് കുറ്റികുളങ്ങര റോഡിന് പടിഞ്ഞാറ് ഭാഗത്തെ 261 കുടുംബങ്ങളെ ചേർത്ത് 6456-ാം നമ്പർ പത്തി​യൂർ ഡോ.പൽപ്പു സ്മാരക ശാഖ എന്ന പേരിൽ ഒരു ശാഖാ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. യൂണിയൻ സെക്രട്ടറി എൻ.അശോകന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. യോഗം ഡയറക്ടർ എം.കെ.ശ്രീനിവാസൻ, യൂണിയൻ കൗൺസിലർമാരായ ജെ.ബിജുകുമാർ, ബി.രഘുനാഥ്, 6456-ാം നമ്പർ ശാഖാ ചെയർമാൻ പി.പത്മാകരൻ, കൺവീനർ കെ. യശോധരൻ, 1264 -ാം നമ്പർ ശാഖാ ചെയർമാൻ ഹരിലാൽ, കൺവീനർ അജിത, കമ്മി​റ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.