ഹരിപ്പാട്: കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ഹരിപ്പാട് ഏരിയാ സമ്മേളനം കേരളാ ബാങ്ക് ഭരണസമിതി അംഗം എം.സത്യപാലൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി. ജി ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി മനുദിവാകരൻ സ്വാഗതവും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എം.ബാബു സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. എൻ.സോമൻ, പി.യു.ശാന്താറാം, കെ.രവീന്ദ്രൻ, രാജീവ്, പത്മകുമാർ, ഗിരിജ എന്നിവർ സംസാരിച്ചു, ചിൻറു നന്ദി പറഞ്ഞു.ദാരവാഹികളായി മനുദിവാകരൻ (സെക്രട്ടറി), ഗോപാലകൃഷ്ണൻ, ചിന്റു (ജോ. സെക്രട്ടറിമാർ) ഗിരിജ, കെ.രഘു (വൈ. പ്രസിഡന്റുമാർ) പത്മകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു