photo
താമല്ലാക്കൽ തെക്ക് 302 നമ്പർ എസ്.എൻ.ഡി.പി ശാഖയിലെ വിദ്യാർത്ഥിനിക്ക് ശാഖാ യോഗത്തിന്റെ വക മൊബൈൽ ഫോൺ എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ഡോ ബി.സുരേഷ്കുമാർ വിതരണംചെയ്യുന്നു


ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം താമല്ലാക്കൽ തെക്ക് 302-ാം നമ്പർ ശാഖയിൽ മൊബൈൽ ഫോൺ വി​തരണം യോഗം ഡയറക്ടർ ഡോ ബി.സുരേഷ്കുമാർ നി​ർവഹി​ച്ചു.

കാർത്തികപ്പള്ളി യൂണിയനിൽ നിന്നും ലഭിച്ച മൊബൈൽ ഫോൺ കൂടാതെ ശാഖാ വക മൊബൈൽ ഫോണും വി​തരണം ചെയ്തു. ശാഖാ പ്രസിഡന്റ് സി.എസ്.ബിനു അദ്ധ്യക്ഷത വഹിച്ചു. കമ്മി​റ്റിയംഗം ജെ.രാജൻ സംസാരിച്ചു. ശാഖായോഗം സെക്രട്ടറി എൻ.സുരേന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് ഡി.രാജൻ നന്ദിയും പറഞ്ഞു.