ചാരുംമൂട് : ആദിക്കാട്ടുകുളങ്ങര മേട്ടുംപുറം കനാൽ ഭാഗത്തു നിന്നും കഞ്ചാവ് ചെടികൾ പിടികൂടി. ഇവിടെ ചെടികൾ കണ്ടതായി നൂറനാട് എക്സൈസ് റേഞ്ച് ഓഫീസിൽ നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് റേഞ്ച് ഇൻസ്‌പെക്ടർ ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി പരിശോധന നടത്തുകയായിരുന്നു.
ഒരു മാസം മുമ്പ് ഈ ഭാഗത്ത് നിന്നും ശുചീകരണ പ്രവർത്തനത്തിനിടെ നാട്ടുകാർ കഞ്ചാവ് പൊതികൾ കണ്ടെത്തിയിരുന്നു. പ്രദേശത്ത് കഞ്ചാവ് മാഫിയയുടെ പ്രവർത്തനം സജീവമാണെന്നും അന്വേഷണം വേണമെന്നും സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.നൗഷാദ് ആവശ്യപ്പെട്ടു.