s

ആലപ്പുഴ:ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് ജില്ലാ പഞ്ചായത്ത് എല്ലാ മാസവും 4000 രൂപ ചികിത്സാ സൗകര്യം അനുവദിക്കുന്നതായും അർഹതയുള്ള രോഗികൾ ആശാ പ്രവർത്തകർ വഴി അപേക്ഷ സമർപ്പിക്കണമെന്നും കാണിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വരുന്ന അറിയിപ്പുമായി ജില്ലാ പഞ്ചായത്തിന് യാതൊരു ബന്ധവുമില്ലെന്ന് പ്രസിഡന്റ് കെ.ജി.രാജേശ്വരി അറിയിച്ചു. ജില്ലപഞ്ചായത്ത് നടപ്പ് സാമ്പത്തികവർഷം ഡയാലിസിസ് രോഗികൾക്ക് ചികിത്സാസഹായം നൽകുന്നതിന് പദ്ധതി ഏറ്റെടുത്തിട്ടില്ലാത്തതിനാൽ ആരും വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.