s


ആലപ്പുഴ: മുഴുവൻ ചുമട്ടുതൊഴിലാളികൾക്കും 5000 രൂപ ധനസഹായം നൽകുക , മിനിമം പെൻഷൻ 3000 രൂപയാക്കുക, കൊവിഡ് മൂലം മരണമടഞ്ഞ തൊഴിലാളികളുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നൽകുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ചുമട്ട് തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) പ്രതിഷേധ സമരം നടത്തി. കളക്ടറേറ്റിന് മുന്നിൽ നടന്ന സമരം സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു . ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഡി.പി.മധു അദ്ധ്യക്ഷത വഹിച്ചു. ചുമട്ട് തൊഴിലാളി ക്ഷേമനിധി ഓഫീസിൽ മുമ്പിൽ നടന്ന സമരം എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി വി.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ആർ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.