ആലപ്പുഴ : ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷനും എൻ.ഡി.എ കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി കർണ്ണാടക ഉപമുഖ്യമന്ത്രി ഡോ. അശ്വത് നാരായണനുമായി ബംഗളൂരുവിൽ കൂടിക്കാഴ്ച നടത്തി. കേരളത്തിലെ എൻ.ഡി.എ സംവിധാനം പുനഃക്രമീകരിക്കുന്നത് സംബന്ധിച്ച് രൂപരേഖ തയ്യാറാക്കി .ബൂത്ത് തലത്തിൽ എൻ.ഡി.എ കമ്മിറ്റികൾ രൂപീകരിക്കുന്നതിനെപ്പറ്റിയും ചർച്ച ചെയ്തു. ബി.ജെ.പി കേന്ദ്ര നേതൃത്വം ഇതിന്റെ വിശദമായ പദ്ധതി തയ്യാറാക്കും. ദേവ് തുഷാർ വെള്ളാപ്പള്ളി, സൂരജ് മോഹനൻ, മനോജ് കുമാർ എന്നിവരും തുഷാറിനൊപ്പമുണ്ടായിരുന്നു.