ചാരുംമൂട്: നഗര തൊഴിലുറപ്പിന്റെ ഭാഗമായ ടേക് എവേ ശൗചാലയ ശുചീകരണ പദ്ധതിയ്ക്ക് മഹാത്മ അയ്യൻകാളിയുടെ പേര് നൽകിയതിൽ പ്രതിഷേധിച്ച് കേരളാ ചേരമർ സംഘത്തിൻറെ നേതൃത്വത്തിൽ ചുനക്കര വില്ലേജ് ഓഫീസിന് മുമ്പിൽ ധർണ നടത്തി.
മാവേലിക്കര യൂണിയൻ സെക്രട്ടറി കെ.സനിൽകുമാർ ഉദ്ഘാടനം ചെയ്തു, ചുനക്കര ശാഖാ പ്രസിഡന്റ്
ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. സി.എം.എസ് സംസ്ഥാന ട്രഷറർ ശ്രീലേഖ, പഞ്ചായത്തംഗം പി.എം.രവി ലീല, മാധുരി , രമ, മണിയൻ തുടങ്ങിയവർ സംസാരിച്ചു.