ആലപ്പുഴ: സംസ്ഥാന സർക്കാർ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച, 'രണ്ടാം കുട്ടനാട് പാക്കേജിനെക്കുറിച്ച് കേന്ദ്രസർക്കാരിന് നിലവിൽ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര ജല ശക്തി വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ചോദ്യത്തിന് മറുപടി നൽകി.

നിലവിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിന്റെ വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതിയിൽ നടപ്പാക്കാനായുള്ള 2100 കോടി രൂപയോളം ചെലവ് വരുന്ന പത്ത് പദ്ധതികളുടെ ശുപാർശ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.