പൂച്ചാക്കൽ: സേവന - വേതന വ്യവസ്ഥകൾ പരിഷ്കരിക്കുക, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അങ്കണവാടി എംപ്ലോയീസ് ഫെഡറേഷന്റെ (ഐ. എൻ. ടി. യു. സി ) നേതൃത്വത്തിൽ അങ്കണവാടി ജീവനക്കാർ തൈക്കാട്ടുശ്ശേരി പ്രൊജക്റ്റ് ഓഫീസിനു മുന്നിൽ അവകാശ പ്രഖ്യാപന സമരം നടത്തി. അഡ്വ. എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷീല ഉത്തമൻ അദ്ധ്യക്ഷയായി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. എ. സുധാകരൻ, പഞ്ചായത്ത് അംഗങ്ങളായ ബേബി ചാക്കോ, അജയ്ഘോഷ്, പ്രൊജക്ട് ഭാരവാഹികളായ ലീന ജോൺസൻ, ഗിരിജ, ഷാഹിന, ആലീസ്, സീമ രാജു, ഉഷ മണിയൻ തുടങ്ങിയവർ സംസാരിച്ചു.