മാവേലിക്കര- അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്സ് മാവേലിക്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ താലൂക്ക് ഓഫീസിന് മുന്നിൽ നിരാഹാര സമരം നടത്തി. മാവേലിക്കര യൂണിറ്റ് രക്ഷാധികാരി മധു പുളിമൂട്ടിൽ ഉദ്ഘാടനം ചെയ്തു. മാവേലിക്കര യൂണിറ്റ് പ്രസിഡന്റ് പി.ദിലീപ് കുമാർ അധ്യക്ഷനായി. സെക്രട്ടറി അരുൺ പി.രാജേന്ദ്രൻ, ട്രഷറാർ പി.പ്രസന്നൻ, വി.മനോഹരൻ, വി.മുരളീധരൻ, സി.മനോജ്, എ.കെ.മധു, ആർ.രാജേഷ്‌കുമാർ, എൻ.എച്ച്.ഷമീർ എന്നിവർ സംസാരിച്ചു.