ചാരുംമൂട് : ഗുരുകാരുണ്യം പദ്ദതിയുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയനിലെ 5282-ാം നമ്പർ കൊട്ടയ്ക്കാട്ടുശ്ശേരി ശാഖാ യോഗത്തിൽ പഠനോപകരണ വിതരണവും സ്കോളർഷിപ്പ് വിതരണവും നടന്നു .ശാഖ പ്രസിഡൻ്റ് സോമൻ ഉപാസനയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം യൂണിയൻ കൺവീനർ ബി സത്യപാൽ ഉദ്ഘാടനം ചെയ്തു. പഠനോപകരണ വിതരണം യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറവും സ്കോളർഷിപ്പ് വിതരണം വൈസ് ചെയർമാൻ രഞ്ജിത് രവിയും നിർവ്വഹിച്ചു .യൂണിയൻ വനിതാ സംഘം ചെയർപേഴ്സൺ വന്ദന സുരേഷ് , പ്രകാശ് കന്നേലവിളയിൽ, അശോകൻ , ജഗദമ്മ തുടങ്ങിയവർ സംസാരിച്ചു . ശാഖ സെക്രട്ടറി കെ വിശ്വംഭരൻ സ്വാഗതവും ,വനിതാ സംഘം ട്രഷറർ സുമ ഉപാസന നന്ദിയും പറഞ്ഞു.