മാവേലിക്കര : ഒളിംമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങൾക്ക് വിജയാശംസകൾ നേർന്ന് ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെയും ജില്ലാ ജൂഡോ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജൂഡോ ത്രോ ചലഞ്ച് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ചന്ദ്രബാബു ഭാവചിത്ര അധ്യക്ഷനായി. പ്രിയേഷ് കുമാർ.ആർ, എസ്.പ്രകാശ്, അനിൽ, ജലീൽ ഖാൻ എന്നിവർ സംസാരിച്ചു.