s

ഹരിപ്പാട്: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി , ക്ഷേമനിധി അപേക്ഷ സ്വീകരിക്കലും അംഗത്വ കാർഡ് വിതരണവും നടത്തി. ഉദ്ഘാടനം കേരള ഷോപ്പ്സ് ആൻഡ് കോമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ബോർഡ് ചെയർമാൻ അഡ്വ.കെ അനന്തഗോപൻ നിർവ്വഹിച്ചു. അസി. ലേബർ ഓഫീസർ എസ് അജിത് കുമാർ ക്ഷേമനിധി ആനുകൂല്യ വിശദീകരണം നടത്തി. ബി. രവീന്ദ്രൻ ചികിത്സാസഹായ വിതരണം നിർവഹിച്ചു. ജില്ല പ്രസിഡന്റ് ബി.ആർ സുദർശൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ബൈജു സ്വാഗതം പറഞ്ഞു. സന്തോഷ് ഫോട്ടോ വേൾഡ് , സാനു ഭാസ്ക്കർ, ആർ.ഉദയൻ, മോഹനൻ പിള്ള എന്നിവർ സംസാരിച്ചു.