മാവേലിക്കര : നൂറനാട് പടനിലം സ്കൂളിൽ നിയമനവുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയെപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിന് മുന്നിൽ ധർണ നടത്തി. ജില്ലാ ഉപാദ്ധ്യക്ഷൻ പാറ്റൂർ സുദർശനൻ ഉദ്ഘാടനം ചെയ്തു. മാവേലിക്കര താലൂക്ക് പ്രസിഡന്റ് രാധാകൃഷ്ണ പണിക്കർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ശ്രീജിഷ് മുരളീധരൻ, താലൂക്ക് ജനറൽ സെക്രട്ടറി പി.സൂര്യകുമാർ, സെക്രട്ടറി പുന്നമൂട് മനോജ്, വൈസ് പ്രസിഡന്റ് ശശിധരൻ, ട്രഷറർ ജനാർദ്ദന കാർണവർ എന്നിവർ സംസാരിച്ചു.