ഹരിപ്പാട്:ഹരിപ്പാട് തുലമ്പറമ്പ് സൗത്ത് പുത്തൻപുര തെക്കത്തിൽ വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 300 കിലോഗ്രാം റേഷൻ സാധനങ്ങൾ പിടികൂടി. രഹസ്യ ഫോൺ സന്ദേശത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ കാർത്തികപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസർ ശ്രീകുമാരൻ നമ്പിയാതിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവ പിടികൂടിയത്. റേഷനിംഗ് ഇൻസ്‌പെക്ടർമാരായ ബിജേഷ്‌ കുമാർ, സുധീഷ് സുധീർ ബാബു, ഡ്രൈവർ അജിത് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.