കുട്ടനാട്: ചുമട്ടുതൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുക, കൊവിഡ് സാഹചര്യത്തിൽ 5000 രൂപ ധനസഹായം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.ടി.യു.സി കുട്ടനാട് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ രാമങ്കരിയിൽ നടന്ന സമ്മേളനം യൂണിയൻ പ്രസിഡന്റ് അഡ്വ.ജോയിക്കുട്ടി ജോസ് ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് ബി.ലാലി അദ്ധ്യക്ഷനായി.യൂണിയൻ ജനറൽ സെക്രട്ടറി കെ.വി.ജയപ്രാശ് സ്വാഗതവും മനോജ് വിജയൻ നന്ദിയും പറഞ്ഞു.