പൂച്ചാക്കൽ: ടി.പി.ആർ നിരക്ക് ഡി വിഭാഗത്തിലായതോടെ പാണാവള്ളി പഞ്ചായത്തിൽ പൊലീസും ആരോഗ്യ വകുപ്പും നിയന്ത്രണങ്ങൾ കർശനമാക്കി. ചേർത്തല - അരൂക്കുറ്റി റോഡിലെ പൂച്ചാക്കൽ വടക്കേകരയിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തി.. ഇന്ന് ഓടമ്പള്ളി സ്കൂളിൽ നടക്കുന്ന ആന്റിജൻ ടെസ്റ്റിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർ പങ്കെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സന്തോഷ് അറിയിച്ചു.